സൌദി രാജാവിന്റെ നിര്യാണത്തില്‍ തൃശൂര്‍ കൂട്ടായ്മ അനുശോചിച്ചു
Sunday, January 25, 2015 10:29 AM IST
റിയാദ്: സൌദി അറേബ്യയുടെ ഉന്നമനത്തില്‍ പ്രധാന പങ്കു വഹിക്കുകയും വിദേശികളോട് അനുഭാവം പ്രകടിപ്പിക്കുകയും ലോക ഭരണാധികാരികള്‍ക്ക് മാതൃകയാകുംവിധം നല്ല ഭരണം കാഴ്ചവച്ച ഏഷ്യയിലെ ഏറ്റവും നല്ല ഭരണാധികാരി എന്ന വിശേഷണം ലഭിച്ച വ്യക്തിയായിരുന്നു അബ്ദുള്ള രാജാവ് എന്ന് തൃശൂര്‍ കൂട്ടായ്മ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയോട് നല്ല സൌഹൃദം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ജാതിയോ മതമോ രാഷ്ട്രമോ നോക്കാതെ നല്ല ഭരണം കാഴ്ചവച്ച ഒരു ഭരണാധികാരിയായിരുന്നു അബ്ദുള്ള രാജാവ് എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബാദുഷ അകലാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാജി ചേറ്റുവ സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് വല്ലാംകുഴി നന്ദിയും പറഞ്ഞു.