കാനഡയില്‍ കിഡ്സ് ഫെസ്റിവല്‍ ജനുവരി 24 മുതല്‍
Saturday, January 24, 2015 4:12 AM IST
ബ്രാംപ്ടണ്‍: ബ്രാംപ്ടന്‍ മലയാളി സമാജം 2007 മുതല്‍ മലയാളിരത്നയെ കണ്െടത്താന്‍ നടത്തിവരുന്ന കിഡ്സ് ഫെസ്റിവല്‍ ജനുവരി 24 ന് (ശനി) ആരംഭിക്കും. ആങട ഇലിലൃേ,10245 ഗലിിലറ്യ ഞീമറ ആൃമാുീി ആണ് മത്സരം അരങ്ങേറുക. തുടര്‍ന്ന് അടുത്ത ഏതാനും ശനിയാഴ്ചകളില്‍ക്കൂടി തുടരുന്ന മത്സരങ്ങള്‍ക്കു വിപുലമായ ഒരുക്കങ്ങളാണു സമാജം നടത്തിവരുന്നതെന്നു സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍, ട്രഷറര്‍ തോമസ് വര്‍ഗീസ്, ജോ. സെക്രട്ടറി രാജശ്രീ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷനായി രക്ഷിതാക്കള്‍ കുട്ടികളുമായി ഉച്ചകഴിഞ്ഞ് 3.30 ന് തന്നെ എത്തി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി 31 ന് (ശനി) നാലിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കുശേഷം വൈകിട്ട് ആറിന് നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ഡേ ആഘോഷങ്ങള്‍ക്കൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങുകളില്‍ കിഡ്സ് ഫെസ്റ് ഔപചാരികമയി ഉദ്ഘാടനം ചെയ്യും. കാനഡയിലുള്ള വിവിധ സാമൂഹ്യ,സാംസ്കാരിക സംഘടനാ നായകന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

കാനഡയില്‍ നടക്കുന്ന റിപ്പബ്ളിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കുവാനും നമ്മുടെ മാതൃരാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനുള്ള ഈ ആഘോഷങ്ങളില്‍ പങ്കു ചേരുവാനും സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അഭ്യര്‍ഥിച്ചു.