ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൌജന്യ പ്രഭാത ഭക്ഷണം
Friday, January 23, 2015 9:27 AM IST
ഗാര്‍ലന്‍ഡ് :  വരുമാനത്തിന്റെ തോതനുസരിച്ച് സൌജന്യമായും കുറഞ്ഞ നിരക്കിലും സാധാരണ നിരക്കിലും നല്‍കി വന്നിരുന്ന പ്രഭാത ഭക്ഷണം ഇനി ഗാര്‍ലന്‍ഡ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ആദ്യപടി എന്ന നിലയില്‍ അഞ്ചു എലിമെന്ററി സ്കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. സാവകാശം എല്ലായിടത്തും നടപ്പാക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

വിദ്യാര്‍ഥികളില്‍ 66 ശതമാനം സൌജന്യ പ്രഭാത ഭക്ഷണം കഴിക്കുന്നവരാണ്. അടുത്ത മാസത്തോടെ പത്തു സ്കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്ന് ഐഎസ്ഡി അധികൃതര്‍ പറഞ്ഞു.

ഫെഡറല്‍ സ്കൂള്‍ ബ്രേക്ക് ഫാസ്റ് പ്രോഗ്രാമിലൂടേയും സ്റുഡന്‍സ് ന്യൂട്രീഷന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിലൂടെയുമാണ് ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത്.

ഹിസ്പാനിക്ക് കമ്യൂണിറ്റിയിലേയും ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം.

രാവിലെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കാഫ്റ്റീരിയയില്‍നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചതിനുശേഷമാണു ക്ളാസ് റൂമുകളില്‍ എത്തുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍