നവോദയ സാംസ്കാരികവേദി ദമാം ടൌണ്‍ ഏരിയ കമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു
Tuesday, January 20, 2015 10:05 AM IST
ദമാം: പ്രവാസി സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ നവോദയ സാംസ്കാരികവേദി ഈസ്റേണ്‍ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നൂറ് സ്നേഹസംഗമങ്ങളുടെ ഭാഗമായി ദമാം ടൌണ്‍

ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട് യുണിറ്റില്‍ നടന്ന സ്നേഹസംഗമം സംഘടിപ്പിച്ചു.

ജീര്‍ണതകളുടെ ബന്ധനങ്ങള്‍ പൊട്ടിച്ച് ഇന്ത്യന്‍ സാംസ്കാരികതയില്‍ അടിയുറച്ചുനിന്നുകൊണ്ട് പുതിയൊരു മുന്നേറ്റത്തിനു തുടക്കം കുറിക്കാന്‍ കേരള സമൂഹത്തെ ഒന്നടങ്കം കാമ്പയിനില്‍ അണി ചേര്‍ക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു.

ഏരിയ പ്രസിഡന്റ് മോഹനന്‍ വെള്ളിനേഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേശന്‍ വര്‍ക്കല അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സുദര്‍ശനന്‍, ശ്രീകുമാര്‍ വള്ളിക്കുന്നം, അജയ് ഇല്ലിച്ചിറ, രഞ്ജിത് കണ്ണൂര്‍, ദിലീപ് കടയ്ക്കല്‍, രാജീവ്, സുധീര്‍കുട്ടി, മുസ്തഫ, ബിജു എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന് ശ്രീകണ്ഠന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സുധി, ദിനേശന്‍, കുഞ്ഞുകുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.

ഷെരീഫ് തെക്കട സ്വാഗതവും മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.