സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
Saturday, January 17, 2015 7:44 AM IST
ദോഹ: സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഇസ്മായീല്‍ ടി.ഒ വാണിമേല്‍ (മണ്ഡലം പ്രസിഡന്റ്), ആരിഫ് അടുക്കത്ത് (ജനറല്‍ സെക്രട്ടറി), സജീര്‍ പുളിയാവ്, സക്കറിയ ചേലക്കാട് (വൈസ് പ്രസിഡന്റുമാര്‍), സുബൈര്‍ വാണിമേല്‍, ബഷീര്‍ പാതിരപ്പറ്റ (ജോ. സെക്രട്ടറിമാര്‍), ഒ.പി മുഹമ്മദ് ഇര്‍ഷാദ് ദേവര്‍കോവില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫ്രട്ടേണിറ്റി ഹാളില്‍ ചേര്‍ന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാദാപുരം മണ്ഡലം കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

ടി.ഒ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കെ.പി നൌഷാദ് സ്വാഗതവും സുബൈര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് സോഷ്യല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സമദ് നരിക്കുനി നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നൌഷാദ് കുഞ്ഞിപറമ്പത്ത്