പ്രവാസി വോട്ടവകാശം: കാത്തലിക് അസോസിയേഷന്‍ സ്വാഗതം ചെയ്തു
Friday, January 16, 2015 8:19 AM IST
മസ്കറ്റ് : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കാത്തലിക് അസോസിയേഷന്‍ ഓഫ് ദി മിഡില്‍ ഈസ്റ് ഒമാന്‍ ചാപ്റ്റര്‍ സ്വാഗതം ചെയ്തു.

സേവ്യര്‍ കാവാലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി മത്തായി, ജോസഫ് ചാക്കോ, പീറ്റര്‍ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

രാജ്യത്ത് വ്യാപകമായി ദേവാലയങ്ങള്‍ക്കുനേരെ തുടരുന്ന ആക്രമണങ്ങളെയും മത വിദ്വേഷവും സ്പര്‍ധയും ഉണ്ടാക്കുന്ന പ്രവണതകളെയും യോഗം അപലപിച്ചു. പ്രധാനമന്ത്രിയും ഉത്തരവാദപ്പെട്ടവരും മൌനം വെടിഞ്ഞ് വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.