കുറ്റിപ്പുറം എംഇഎസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് കുവൈറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടത്തി
Tuesday, January 13, 2015 9:55 AM IST
കുവൈറ്റ്: കുറ്റിപ്പുറം എംഇഎസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് കുവൈറ്റ് അസോസിയേഷന്റെ ആദ്യ വാര്‍ഷിക സമ്മേളനം ഖൈത്താന്‍ രാജധാനി പാലസ് ഹോട്ടലില്‍ നടന്നു.

കുവൈറ്റ് ഹിമ പ്രസിഡന്റ് സിദ്ധിഖ് വലിയകത്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കുവൈറ്റ് എംഇഎസ് പ്രസിഡന്റ് സാദിഖ് അലി, ജനറല്‍ സെക്രട്ടറി അര്‍ഷദ്, എംഇഎസ് മുന്‍ പ്രസിഡന്റ് മുഹമ്മദ് റാഫി, സലിഹ് ബാത്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അലൂമ്നി അസോസിയേഷന്‍ പ്രസിഡന്റ് ഷാനു ബഷീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജെസിന്‍ അബ്ദുള്‍ ജബാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ സിദ്ധിഖ് വലിയകത്ത്, സാദിഖ് അലി, മുഹമ്മദ് റാഫി, സലിഹ് ബാത്ത, ബഷീര്‍ ബാത്ത എന്നിവര്‍ പ്രസംഗിച്ചു.

നിലവില്‍ 75 മെംബര്‍മാരുള്ള അലൂമ്നി അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ കൂട്ടായ്മക്കും വരും വര്‍ഷങ്ങളില്‍ അവര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യപരിപാടികള്‍ക്കുള്ള വേദി ആകും എന്ന് വ്യക്തമാക്കി. ചടങ്ങില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി.

അസോസിയേഷനില്‍ അംഗമാകുവാന്‍ ആഗ്രമുള്ള കുവൈറ്റില്‍ ജീവിക്കുന്ന എല്ലാ എംഇഎസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് പൂര്‍വ വിദ്യാര്‍ഥികള്‍ 99763454, 90983892, 90925958 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍