ജിദ്ദ കോണ്‍സുല്‍ സംഘം ജനുവരി 16 ന് നജ്രാന്‍ സന്ദര്‍ശിക്കും
Tuesday, January 13, 2015 9:52 AM IST
ജിദ്ദ: ഔട്ട് സോഴ്സിംഗ് ഏജന്‍സികള്‍ നടത്താത്ത പാസ്പോര്‍ട്ടേതര സേവനങ്ങള്‍ക്കായി ജിദ്ദാ കോണ്‍സുലര്‍ ടീം ജനുവരി 16 ന് (വെള്ളി) നജ്റാന്‍ സന്ദര്‍ശിക്കും. രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും ഹോട്ടല്‍ നജ്റാനില്‍ (0175221949) കോണ്‍സുലര്‍ സേവനം ലഭ്യമായിരിക്കും. പരാതിക്കാര്‍ എഴുതി തയാറാക്കിയ ഹര്‍ജികളുമായി കോണ്‍സുലര്‍ സംഘത്തെ സമീപിക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍