മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ക്രിസ്മസ്- പുതുവത്സരം ആഘോഷിച്ചു
Sunday, January 11, 2015 7:21 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം മൌണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ നടത്തി.

ബെന്‍സണ്‍ ആന്‍ഡ് സീലിയ പാലമലയുടെ ദേശീയ ഗാനാലാപനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ സ്വാഗതം ആശംസിക്കുകയും ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 2015 ഏവര്‍ക്കും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും വര്‍ഷമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ വര്‍ഗീസ് പാലമലയില്‍, തോമസ് മാത്യു, അഗസ്റിന്‍ കരിങ്കുറ്റിയില്‍, സതീശന്‍ നായര്‍, ബേസല്‍ പെരേര, വിജി നായര്‍ തുടങ്ങിയവര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, സ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി റോയി നെടുംചിറ ഏവര്‍ക്കും നന്ദി പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം