സപ്തതി പിന്നിട്ടവരെ ആദരിക്കുന്നു; ആദ്യയോഗം ജനുവരി 10ന്
Friday, January 9, 2015 9:57 AM IST
ന്യൂജേഴ്സി: സപ്തതി പിന്നിട്ട സഭാംഗങ്ങള്‍ക്ക് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം നല്‍കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യയോഗം ജനുവരി 10ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ നടക്കും.

ന്യൂജേഴ്സി സ്റാറ്റന്‍ ഐലന്‍ഡ് ഏരിയായിലെ ഒമ്പത് മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളില്‍ ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്, ലിന്‍ഡന്‍ സെന്റ് മേരീസ്, മിഡ്ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, ഡോവര്‍ സെന്റ് തോമസ്, ടീനെക്ക് സെന്റ് ജോര്‍ജ്, പ്ളെയിന്‍ ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്, സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്, സ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രിഗോറിയോസ്, സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് എന്നിവിടങ്ങളില്‍നിന്നുളള 50 പേര്‍ ചടങ്ങില്‍ ആദരിക്കപ്പെടും.

ഭദ്രാസന കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, കൌണ്‍സില്‍ അംഗവും ആതിഥേയ ഇടവക വികാരിയുമായ ഫാ. ഷിബു ഡാനിയല്‍ എന്നിവര്‍ അറിയിച്ചു.

ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ. ഷിബു ഡാനിയല്‍ സ്വാഗതമാശംസിക്കും. ഫിലിപ്പോസ് ഫിലിപ്പ് ആശംസ അര്‍പ്പിക്കും. ഷാജി വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിക്കും.

ഇടവക വികാരിമാരായ ഫാ. ഷിനോജ് തോമസ്, ഫാ. സണ്ണി ജോസഫ്, വെരി റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡാനിയേല്‍, ഫാ. ബാബു വര്‍ഗീസ്, വെരി റവ. മാത്യു സി. ചാക്കോ, ഫാ. വിജയ് തോമസ്, ഫാ. അലക്സ് കെ. ജോയി, ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, ഫാ. ടി.എ. തോമസ് എന്നിവരുടെ നേതൃത്വത്തിലുളള ഇടവക പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഡോവര്‍ സെന്റ് തോമസ് ഇടവകയിലെ സ്ഥാനമൊഴിയുന്ന റോസ്ലിന്‍ ഡാനിയല്‍ (ട്രസ്റി), ബെനോ ജോഷ്വാ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റിയും 2015 ലെ ട്രസ്റിയായ സുനോജ് തമ്പി, സെക്രട്ടറിയായ ഇന്ദിരാ തുമ്പയില്‍ എന്നിവരുടെ നേതൃത്വത്തിലുളള പുതിയ കമ്മിറ്റി അംഗങ്ങളും ഭദ്രാസനാടിസ്ഥാനത്തിലുളള ഈ ആദരവ് യോഗം ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങളില്‍ വ്യാപൃതരാണ്.

വിശദ വിവരങ്ങള്‍ക്ക്: ഷാജി വര്‍ഗീസ് 862 812 4371, ഫാ. ഷിബു ഡാനിയല്‍ 845 641 9132, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍