മിലാദ് സംഗമം ജനുവരി എട്ടിന്
Wednesday, January 7, 2015 7:42 AM IST
ദുബായ്: ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് (വ്യാഴം) രാത്രി എട്ടിന് മെട്രോ സ്റേഷന് സമീപമുള്ള അല്‍ ജാഹിദ് സ്കൂളില്‍ നബിദിന സമ്മേളനം നടക്കും.

സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മൌലിദ് പാരായണം, പ്രാര്‍ഥന എന്നിവയും പരിപാടിയോടനുബന്ധിച്ചു നടക്കും. ഫാമിലികള്‍ക്ക് പ്രത്യേക സ്ഥല സൌകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 7524915, 055 5208211.