'അധികാരവും ചരിത്രത്തിന്റെ പുനരുദ്ധാനവും' കൈരളി സെമിനാര്‍ നടത്തി
Tuesday, January 6, 2015 9:55 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഫുജൈറ അധികാരവും ചരിത്രത്തിന്റെ പുനരുഥാനവും എന്ന വിഷയത്തില്‍ ജനുവരി നാലിന് (ഞായര്‍) രാത്രി എട്ടിന് കൈരളി ദിബ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടത്തി.

ഇന്ത്യയുടെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. കെ.ടി ജലീല്‍ എംഎല്‍എ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തേയും മതനിരപേക്ഷതയേയും ശക്തിപ്പെടുത്താനും പുനരുദ്ധാരണം ചെയ്യാനും ഇടതുപക്ഷ ഐക്യത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാവണമെന്നും കെ.ടി ജലീല്‍ ആഹ്വാനം നല്‍കി.

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.ഠഎം അഷ്റഫ് അധ്യക്ഷത വഹിച്ചു. കൈരളി സി.സി. സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. പ്രവാസി എഴുത്തുകാരന്‍ സത്യന്‍ മാടാക്കര, കൈരളി ചാനല്‍ ഫുജൈറ കോഓര്‍ഡിനേറ്റര്‍ സൈമണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. കൈരളി ദിബ യൂണിറ്റ് സെക്രട്ടറി ശിവ ശങ്കര്‍ നന്ദി പറഞ്ഞു. കൈരളിയുടെ നാലു യൂണിറ്റുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.