ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Tuesday, January 6, 2015 7:45 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ജനുവരിയില്‍ ജന്മദിനം ആഘോഷിക്കുന്നവരെയും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരേയും അനുമോദിച്ചു. ജനുവരി നാലിന് (ഞായര്‍) രാവിലെ പത്തിന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഏവരെയും ആശീര്‍വദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥന അര്‍പ്പിച്ച് അനുഗ്രഹിക്കുകയും ചെയ്തു.