പണ്ഡിറ്റ് ചിത്രേഷ് ദാസ് കലിഫോര്‍ണിയയില്‍ അന്തരിച്ചു
Tuesday, January 6, 2015 7:41 AM IST
കാലിഫോര്‍ണിയ: സുപ്രസിദ്ധ കഥക് നര്‍ത്തകനും അധ്യാപകനുമായ പണ്ഡിറ്റ് ചിത്രേഷ് ദാസ് (70) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ജനുവരി നാലിന് (ഞായര്‍) കാലിഫോര്‍ണിയായിലെ സാന്റഫേലിലായിരുന്നു അന്ത്യം. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.

ഇന്ത്യന്‍ കലാരൂപമായ കഥക്് നൃത്തത്തിന് 31 ന് ദാസ് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ചന്തം സ്കൂള്‍ ഓഫ് കഥക് കമ്പനി വക്താവ് അറിയിച്ചു. കാലിഫോര്‍ണിയ ബേ ഏരിയായിലെ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ നൂറുകണക്കിന് വിദ്യാര്‍ഥികളെ കഥക് നൃത്തം പരിശീലിപ്പിക്കുന്നതിന് ദാസ് വഹിച്ച പങ്ക് നിസ്തൂലമാണ്.

പണ്ഡിറ്റ് റാം നാരായണ ഗുപ്തയായിരുന്ന ദാസിന്റെ ഗുരുനാഥന്‍. ലക്നോയിലും ജയ്പൂരിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ദാസ് നാഷണല്‍ എന്‍ഡോവ്മെന്റ് ആര്‍ട്സ്, റോക്ക് ഫെല്ലര്‍ ഫൌണ്േടഷന്‍ തുടങ്ങിയവയില്‍ നിന്നും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഭാര്യ സെലിന്‍. മക്കള്‍: ശിവരഞ്ജിനി, സ്വാധ്വി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍