സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: കാതോലിക്ക ബാവ പങ്കെടുക്കും
Monday, January 5, 2015 10:17 AM IST
ഡാളസ്: സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പങ്കെടുക്കും.

ജൂലൈ ഒമ്പതു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലിലാണ് ഈ വര്‍ഷത്തെ ഭദ്രാസന തല ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടത്തുന്നത്.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുന്ന കാതോലിക്ക നിധിശേഖരം, സമ്മേളനം, ഭദ്രാസന അസംബ്ളി മീറ്റിംഗ് എന്നിവയിലും കാതോലിക്ക ബാവ പങ്കെടുക്കും.

ഇടവക മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജി ബേബി