ഡബ്ള്യുഎംസി സംയുക്ത ക്രിസ്മസ് നവവത്സരാഘോഷം ജനുവരി മൂന്നിന്
Saturday, January 3, 2015 8:35 AM IST
കോപ്പല്‍ (ഡാളസ്): ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ മൂന്ന് വേള്‍ഡ് മലയാളി പ്രോവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി മൂന്നിന് (ശനി) വൈകുന്നേരം അഞ്ചിന് ആരംഭിക്കും.

കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഗോപാലപിളള, ജോണ്‍സണ്‍ തലച്ചല്ലൂര്‍, ഏലിയാസ് കുട്ടി പത്രോസ്, അലക്സ് അലക്സാണ്ടര്‍, പ്രമോദ് നായര്‍, ഷാജി രാമപുരം തുടങ്ങിയ 18 അംഗ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് ഏവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍