കെഎച്ച്എന്‍എ ഡിട്രോയിറ്റ് മേഖലാ സാരഥികള്‍
Saturday, January 3, 2015 5:38 AM IST
ഡിട്രോയിറ്റ്: 2015 ജൂലൈ രണ്ടുമുതല്‍ ആറുവരെ ഡാളസില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഗ്ളോബല്‍ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡിട്രോയിറ്റ് മേഖലാ വൈസ് പ്രസിഡന്റായി രാജേഷ് നായരേയും, കോര്‍ഡിനേറ്റര്‍മാരായി ഡോ. ഗീതാ നായര്‍, സുനില്‍ പൈങ്ങോള്‍ എന്നിവരേയും പ്രസിഡന്റ് ടി.എന്‍.നായര്‍ നാമനിര്‍ദേശം ചെയ്തു.

മെട്രോ ഡിട്രോയിറ്റിലെ അറിയപ്പെടുന്ന ഭാരതീയ കലാ പാഠശാലയായ കലാക്ഷേത്രയുടെ ഡയറക്ടറും ഫോമാ മുന്‍ റീജിയണല്‍ പ്രസിഡന്റുമായ രാജേഷ് നായര്‍ മികച്ച വാദ്യോപകരണ വാദകനും തായമ്പക വിദഗ്ധനുമാണ്. കോര്‍ഡിനേറ്ററായ ഗീതാ നായര്‍, കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ മുന്നണി പ്രവര്‍ത്തകയും, ഡിട്രോയിറ്റ് കണ്‍വെന്‍ഷന്റെ ചെയര്‍പേഴ്സണും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ്. സുനില്‍ പൈങ്ങോള്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും, കലാക്ഷേത്ര ഡയറക്ടറും, കലാ സാംസ്കാരിക പ്രവര്‍ത്തകനുമാണ്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍