ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ദിവ്യകാരുണ്യവര്‍ഷത്തിന്റെ സമാപനം
Friday, January 2, 2015 6:21 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ 2014ലെ ദിവ്യകാരുണ്യവര്‍ഷാവസാനവും വിശുദ്ധ കുര്‍ബാനയെപറ്റിയുള്ള ക്വിസിന്റെ വിജയികള്‍ക്കുമുള്ള സമ്മാനദാനവും നടന്നു.

2014 ഡിസംബര്‍ 31ന് (ബുധന്‍) വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയില്‍, കഴിഞ്ഞ ഒരുവര്‍ഷമായി ആന്‍സി ചേലക്കലിന്റേയും മജ്ജു ചകരിയാംതടത്തിലിന്റേയും നേതൃത്വത്തില്‍ എല്ലാ മാസവും ഇഗ്ളീഷിലും മലയാളത്തിലുമായി നടന്നു വരുന്ന യൂക്രസ്റിക് ഇയര്‍ ചലഞ്ച് 2014 ന്റെ വിജയികളായ ജിമ്മി കണിയാലി, ലിന്‍സി കണിയാലി, ഡോളി പുത്തന്‍പുരയില്‍, സുസ്മിത മുളയാനിക്കുന്നേല്‍, ക്രിസ്റിന്‍ ചേലക്കല്‍, ഹന്നാ ചേലക്കല്‍, നവീന്‍ ചകരിയാംതടത്തില്‍, നയന ചകരിയാംതടത്തില്‍, സിബില്‍ മുളയാനിക്കുന്നേല്‍, സാറ മുളയാനിക്കുന്നേല്‍, സ്റാന്‍ലി മടയനകാവിലിനും സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു.

ക്വിസിനു തുടക്കം കുറിച്ച മുന്‍ വികാരി ഫാ. സജി പിണര്‍ക്കയിലിനേയും ജോജോ പെരുമണത്തെട്ടിനേയും മുത്തോലത്തച്ചന്‍ പ്രത്യേകം അനുമോദിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കേനടി