ഗാര്‍ഹിക തൊഴിലാളികളുടെ ബാങ്ക് ഗാരന്റി പിന്‍വലിച്ചു
Thursday, January 1, 2015 7:15 AM IST
കുവൈറ്റ് : ഏറെ വിവാദമായ ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി നിയമനത്തിനു ഏര്‍പ്പെടുത്തിയ ബാങ്ക് ഗാരന്റി ഇന്ത്യന്‍ എംബസി നിര്‍ത്തലാക്കി.

ഡിസംബര്‍ 12 മുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണു നടപടി. കുവൈറ്റ് അധികൃതരുടെ നിരന്തരമായ അഭ്യര്‍ഥനയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. ഇരു രാജ്യത്തെയും പ്രതിനിധികള്‍ ചര്‍ച്ചയിലൂടെ ദീര്‍ഘകാലമായി ഗാര്‍ഹിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരത്തിന് ശ്രമിക്കുമെന്ന് ഇന്ത്യന്‍ എംബസി പത്രകുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍