സീറോ മലബാര്‍ കത്തീഡ്രലില്‍ മനോഹരമായ തിരുപ്പിറവി ആഘോഷം
Thursday, January 1, 2015 4:43 AM IST
ഷിക്കാഗോ: രക്ഷകന്റെ വരവിനായി കാത്തിരുന്ന ജനതകളുടെ ഇടയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായെത്തിയ യേശുവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് വളരെ മനോഹരമായ ദൃശ്യാവിഷ്കാരത്തിന് സീറോ മലബാര്‍ കത്തീഡ്രല്‍ വേദിയായി.

വളരെ നൂതനമായ ആശയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഈ അവതരണം സീറോ മലബാര്‍ കത്തീഡ്രലിലെ മതബോധന സ്കൂളിലെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും സംയുക്ത പ്രയത്നത്തിന്റെ സാക്ഷ്യംകൂടിയായി മാറി.

മതബോധന ഡയറക്ടര്‍ സി. ജസ്ലിന്‍ സി.എം.സി. അധ്യാപകരായ ലിന്‍സി കടവില്‍, ആഷാ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി ഒരുക്കിയത്. ലാലിച്ചന്‍ ആലുംപറമ്പില്‍, ജോസ്മോന്‍ ആലുംപറമ്പില്‍, രാജു പാറയില്‍, ടോം ജോസ് എന്നിവരോടൊപ്പം അനേകം മാതാപിതാക്കളും ഈ മനോഹര ആവിഷ്കാരത്തിന്റെ വിജയത്തിനായി ഒന്നുചേര്‍ന്നു. വിശാലമായ പാരീഷ് ഹാളില്‍ തിങ്ങിനിറഞ്ഞിരുന്ന മാതാപിതാക്കളും, കുഞ്ഞുങ്ങളും ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. കൊച്ചുകുട്ടിയായി രംഗത്തുവന്ന അലന്‍ ചേന്നോത്തിനോടൊപ്പം മാത്യൂസ് ചിറയില്‍, ലൂസി ചിറയില്‍, മേഘ്നാ മാണി, അനീറ്റ പോളക്കാട്ടില്‍, ജോര്‍ജ് ചിറയില്‍, ടോണി ജോസഫ്, ക്രിസ്റഫര്‍ വര്‍ഗീസ്, ജൂലി വള്ളിക്കളം എന്നിവരും മുപ്പതോളം കുഞ്ഞുങ്ങളും ഇതില്‍ പങ്കുചേര്‍ന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം