കുര്യന്‍ സി. കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, December 30, 2014 8:09 AM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയ കോട്ടയം മണര്‍കാട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമായ കുര്യന്‍ സി. കുര്യന്‍ (കുര്യച്ചായന്‍-86) ഡിസംബര്‍ 26 ന് നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 31-ന് (ബുധന്‍) രാവിലെ 10 ന് സെന്റ് മാര്‍ക്ക് സിഎസ്ഐ ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ഡസ്പ്ളെയിന്‍സിലുള്ള റിഡ്ജ് വുഡ് മെമ്മോറിയല്‍ സെമിത്തേരിയില്‍. (9900 ചീൃവേ ങശഹംമൌസലല, ഉലുഹമശി)

മക്കള്‍: ഷീല, ഷീഭ, ഉഷ, ഷാജി, ഷിബു. മരുമക്കള്‍: ജോണ്‍ ജോസഫ്, എഭി ജോസഫ്, തോമസ് ബയിലി, സച്ചു കുര്യന്‍, ലത കുര്യന്‍ (എല്ലാവരും ഷിക്കാഗോയില്‍)

സഹോദരങ്ങള്‍: സി.കെ. തോമസ്, അന്നമ്മ ജയിംസ്, ആനി ജോര്‍ജ് എന്നിവര്‍ ഷിക്കാഗോയില്‍ താമസിക്കുന്നു.

ഹാരിസണ്‍ മലയാളം പ്ളാന്റേഷനില്‍ 40 വര്‍ഷം നിസ്തുലമായ സേവനം ചെയ്തു വിരമിക്കുമ്പോള്‍ കുര്യച്ചായന്‍ ഫീല്‍ഡ് മാനേജര്‍ ആയിരുന്നു.

ഭാര്യ അന്നമ്മയും ഇളയ പുത്രന്‍ ഷിബു കുര്യനും ഒപ്പം 1987ല്‍ ഷിക്കാഗോയില്‍ എത്തിയ കുര്യച്ചായന്‍ ഷിക്കാഗോ സെന്റ് മാര്‍ക്ക് സിഎസ്ഐ സഭയുടെ സജീവാംഗമായിരുന്നു.

ക്രിസ്തിയ ഗീതങ്ങളെ ഏറെ സ്നേഹിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്ന കുര്യച്ചായന്‍ ഗാനങ്ങള്‍ രചിക്കുകയും പദ്യ വരികള്‍ എഴുതുകയും ചെയ്തിരുന്നു.

ഡിസംബര്‍ 30-ന് (ചൊവ്വ) വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ പാര്‍ക്ക് റിഡ്ജിലുള്ള സെന്റ് മാര്‍ക്ക് സിഎസ്ഐ ചര്‍ച്ചില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. (306 ടീൌവേ ജൃീുലര അ്ല, ജമൃസ ഞശറഴല).

വിശദ വിവരങ്ങള്‍ക്ക്: ഷിബു കുര്യന്‍ 630 805 3295.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം