കേളി യാത്രയയപ്പ് നല്‍കി
Monday, December 29, 2014 10:10 AM IST
റിയാദ്: കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം വി.വി ശ്രീധരന് യാത്രയയപ്പ് നല്‍കി, കണ്ണൂര്‍, എടക്കാട് സ്വദേശിയായ ശ്രീധരന്‍ 15 വര്‍ഷത്തോളമായി റിയാദിലെ മലാസില്‍ തയ്യല്‍ ജോലി ചെയ്യുകയായിരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി അശോകന്‍, ഏരിയാ രക്ഷാധികാരി കണ്‍വീണര്‍ ജയപ്രകാശ് എന്നിവര്‍ ഉപഹാരം കൈമാറി.

ഏരിയ പ്രസിഡന്റ് കൃഷ്ണന്‍ കരിവള്ളൂര്‍ അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി കണ്‍വീണര്‍ കെ.ആര്‍ ഉണ്ണി കൃഷ്ണന്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബി.പി രാജീവന്‍, കുഞ്ഞി രാമന്‍, ദസ്തഗീര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജവാദ്, ചന്ദ്രന്‍ തെരുവത്ത്, ബ്രിജേഷ്, ഏരിയ സെക്രട്ടറി അശോകന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, ഏരിയ രക്ഷാധികാരി കണ്‍വീണര്‍ ജയ പ്രകാശ്, മലാസ് യുണിറ്റ് സെക്രട്ടറി അഷറഫ് കണ്ണൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ശ്രീധരന്‍ നന്ദി പറഞ്ഞു.