ക്വീന്‍സ് ഏരിയാ ആദരവ് ജനുവരി 11 ന്
Monday, December 29, 2014 4:55 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭദ്രാസനത്തിന് താങ്ങും തണലുമായി നിന്ന് ഭദ്രാസനത്തിന്റെ ആത്മീയവും ഭൌതീകവുമായ വളര്‍ച്ചയുടെ പാതയില്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി, 70 വയസ് പൂര്‍ത്തിയാക്കിയ ക്വീന്‍സ് ഏരിയയിലുളള മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നുളളവരെ ആദരിക്കുവാന്‍ വേദി ഒരുങ്ങി.

ജനുവരി 11 ഞായറാഴ്ച ഉച്ചകഴിച്ച് മൂന്നിന് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് പളളിയിലാണ് അനുമോദന യോഗം. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവാസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി വെരി റവ. യേശുദാന്‍ പാപ്പന്‍ കോര്‍ എപ്പിസ്കോപ്പാ : 718 934 1636, വര്‍ഗീസ് പോത്താനിക്കാട് (ഭദ്രാസന അത്മായ ട്രസ്റ്റി) : 917 488 2590, അജിത് വട്ടശേരില്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം) : 845 821 0627, ഫിലിപ്പോസ് ഫിലിപ്പ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൌണ്‍സില്‍ അംഗം): 845 642 2060.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍