മഹല്ല് ഖാസിക്ക് ജിദ്ദയില്‍ സ്വീകരണം നല്‍കി
Saturday, December 27, 2014 10:25 AM IST
ജിദ്ദ: മൊറയൂര്‍ വാലഞ്ചേരി മഹല്ല് ഖാസി നിസാമുദ്ദീന്‍ ഫൈസിക്ക് ജിദ്ദയില്‍ സ്വീകരണം നല്‍കി. ഉംറ നിര്‍വഹിക്കാനായി സൌദിയിലത്തിെയതായിരുന്നു അദ്ദേഹം. മഹല്ല് ജിദ്ദാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

പാറക്കല്‍ കുഞ്ഞാന്റെ റുവൈസ് വില്ലയില്‍ നടന്ന പരിപാടിയില്‍ മഹല്ല് കമ്മിറ്റിയംഗങ്ങളായ നിരവധിയാളുകള്‍ സംബന്ധിച്ചു.

ശരീരത്തിന് അസുഖം ബാധിച്ചാല്‍ മരുന്ന് കഴിക്കുന്നതുപോലെ ഹൃദയത്തിന് ബാധിക്കുന്ന അസുഖത്തിനുള്ള മരുന്നില്‍ പ്രധാനമാണ് ഇത്തരം കൂട്ടായ്മയിലുള്ള പങ്കാളിത്തമെന്ന് ഹദീസുകളുടെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. ശാരീരികവും സാമ്പത്തികവുമായുള്ള നിങ്ങളുടെ സേവനങ്ങള്‍ ഇരുലോകത്തും മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. സെക്രട്ടി പാറക്കല്‍ കൂഞ്ഞാന്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍