ക്രിസ്മസ് ആരവങ്ങളുമായി സിഎംഎ 'ചില്‍ 2014' ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ പാര്‍ട്ടി
Saturday, December 27, 2014 10:23 AM IST
ടൊറോന്റോ: ക്രിസ്മസ് പാപ്പയോടൊപ്പം പാട്ടു പാടിയും നൃത്തമാടിയും കനേഡിയന്‍ മലയാളികള്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ പാര്‍ട്ടി 'ചില്‍ 2014' ആഘോഷിച്ചു.

ഡിസംബര്‍ 13 ന് (ശനി) മിസിസാഗായിലുള്ള പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

വിഭവ സമൃദ്ധമായ സ്നാക്കും ഡിന്നറും വിനോദപരിപാടികളും കാണികളുടെ മനം കവര്‍ന്നു. അഞ്ജലി ജോണ്‍, ദിവ്യാ ദിവാകരന്‍, മേരി അശോക്, അന്‍സു ജോജി, റിയാന്ന മാത്യു, ടോമി, ജോമോന്‍, ക്രിസ്റി ജൈസണ്‍, ജിക്സ് ജെയിംസ്, നിധി കൊടുവത്ത് തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനങ്ങളും നൃത്ത കലാ കേന്ദ്ര, നുപുര, എസ്.ജി എക്സ്പ്രേഷന്‍സ് എന്നിവരുടെ നൃത്ത വിരുന്നും കാണികളുടെ കൈയടി ഏറ്റു വാങ്ങി.

വലുതും ചെറുതുമായ 50ലേറെ സ്പോണ്‍സര്‍മാരുടെ പിന്‍ബലത്തിലാണ് കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഇത്ര ബ്രഹത്തായ ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്ര വിപുലമായ രീതിയില്‍ നടത്തിയത്. പ്രധാന സ്പോണ്‍സര്‍മാരായ കുല്‍വന്ദ് സിംഗ് ഡിയോള്‍, ജോര്‍ജ് മാത്യു, ബോബന്‍ ജെയിംസ് തുടങ്ങിയവരെ ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

അടുത്തയിടെ സ്കൂള്‍ ബോര്‍ഡ് ട്രസ്റിമാരായി തെരഞ്ഞെടുക്കപ്പെട്ട തോമസ് തോമസിനെയും ഷോണ്‍ സേവ്യറിനെയും പ്ളാക്ക് നല്‍കി ബഹുമാനിച്ചു. പരിപാടികള്‍ക്കിടയില്‍ നിരവധി ഡോര്‍ പ്രൈസുകളും നല്‍കി.

ഷാഡോ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ തകര്‍പ്പന്‍ നൃത്ത വിരുന്നോടെയാണ് കലാപരിപാടികള്‍ അവസാനിച്ചത്.

തോമസ് കെ. തോമസിന്റെയും ജേക്കബ് വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള 10 അംഗ ചില്‍ കമ്മിറ്റിയാണ് പ്രസിഡന്റ് ബോബി സേവ്യറിന്റെ കീഴില്‍ ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

മോഹന്‍ അരിയത്ത്, ബിനോയ് തങ്കച്ചന്‍ എന്നിവരാണ് വിനോദ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഷോണ്‍ സേവ്യറും ജിന്‍സി മാത്യുവുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

പ്രസിഡന്റ് ബോബി സേവ്യര്‍ അധ്യക്ഷ പ്രസംഗം നടത്തി. മോഹന്‍ അരിയത്ത് സ്വാഗതവും സന്ധ്യാ മനോജ് നന്ദിയും പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെയും ഈ വര്‍ഷത്തെയും ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റായ ംംം.രാമരവശഹഹ.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു