ഫാമിലി വിസിറ്റ് വീസ കാലാവധി ആറു മാസം
Saturday, December 27, 2014 10:22 AM IST
ദമാം: കുടുംബ സന്ദര്‍ശക വീസയില്‍ സൌദിയില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് തങ്ങുന്നതിനുള്ള പരമാവധി കാലയളവ് ആറു മാസം ആയിരിക്കുമെന്ന് ജവാസത്ത് അറിയിച്ചു. സൌദിയില്‍ എത്തിയ ദിവസം മുതലാണ് വീസ കാലാവധി കണക്കാക്കുന്നത്.

വിദേശ രാജ്യങ്ങളിലെ സൌദി എംബസികളിലും കോണ്‍സുലേറ്റുകളിലും സ്റാമ്പ് ചെയ്യുന്ന ഫാമിലി വിസിറ്റ് വീസയില്‍ സന്ദര്‍ശകന് സൌദിയില്‍ തങ്ങുന്നതിനുള്ള കാലയളവ് വ്യക്തമാക്കിയിട്ടുണ്ടാകും.

വീസ കാലാവധി നീട്ടിക്കിട്ടാന്‍ പാസ്പോര്‍ട്ടിലെ വീസയില്‍ വ്യക്തമാക്കിയ സമയ പരിധിക്കു മുമ്പായി വീസ പുതുക്കാവുന്നതാണ്. എന്നാല്‍ സൌദിയിലെ ആകെ താമസകാലം ആറു മാസത്തില്‍ കൂടാത്ത നിലക്കാണ് വീസ പുതുക്കി നല്‍കുന്നത്. വിസിറ്റ് വീസ ഓണ്‍ലൈന്‍ വഴി പുതിക്കുന്നതിനുള്ള സംവിധാനവും ജവാസത് ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം