'സ്വര്‍ണ്ണമഴ' റാഫിള്‍ നറുക്കെടുപ്പ്: ഒന്നാം സ്ഥാനം ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിക്ക്
Friday, December 26, 2014 4:56 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ നിര്‍മ്മാണ ധനസമാഹരണ സംരംഭമായ 'സ്വര്‍ണ്ണഴ 2014' റാഫിള്‍ നഠുക്കെടുപ്പ് ഡിസംബര്‍ 24-ന് ബുധനാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു.

ഒന്നാം സമ്മാനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത 25 പവന്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് അപ്പോസ്തല്‍ സീറോ മലബാര്‍ പള്ളി വികാരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി നേടി.

രണ്ടാം സമ്മാനമായ ബ്രിട്ടീഷ് പെട്രോളിയം ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത 10 പവന്‍ നേടിയത് ടെക്സാസിലെ ഷുഗര്‍ലാന്റില്‍ താമസക്കാരനായ സ്കറിയാ ജോസഫ് ആണ്.

വിശ്വാസ് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനമായ 5 പവന്‍ നോര്‍ത്ത് കരോലിനയിലെ ദുര്‍ഹാമില്‍ താമസക്കാരനായ ജോര്‍ജ് കിഴക്കോട്ടില്‍ നേടി.

ന്യൂയോര്‍ക്കിലെ പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ബി ഹാല്‍പേണിലെ ജോസഫ് ഫ്രാന്‍സീസിന്റെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. ഫിലിപ്പ് വടക്കേക്കര, ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മുഖ്യ സംഘാടകരായ സെബാസ്റ്യന്‍ തോട്ടത്തില്‍, കുര്യന്‍ നെല്ലിക്കുന്നേല്‍, വിന്‍സി ജോസ്, ജെസ്റിന്‍ ജോസഫ്, ജോര്‍ജുകുട്ടി പുളിക്കയില്‍, വിജോ അലക്സാണ്ടര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിജയികളെ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി അഭിനന്ദനം അറിയിച്ചു. 'സ്വര്‍ണ്ണഴ 2014' റാഫിള്‍ നറുക്കെടുപ്പ് വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ സുമനസുകള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം