ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്: രജിസ്ട്രേഷന്‍ കിക്ക്ഓഫ് അലക്സിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും
Friday, December 26, 2014 4:56 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 28-ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് നിര്‍വഹിക്കും.

വൈകിട്ട് നാലിന് ഫാമിലി കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തിരുമേനി വിലയിരുത്തുന്ന യോഗവും ഉണ്ടായിരിക്കുന്നതാണ്. 29-ന് ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ തിരുമേനി സന്ദര്‍ശിക്കുന്നതാണ്. ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം