സഹപ്രവര്‍ത്തകന് സ്നേഹ സദനവുമായി ഒഐസിസി ജിദ്ദ കമ്മിറ്റി
Wednesday, December 24, 2014 8:15 AM IST
ജിദ്ദ: മറ്റുള്ളവരുടെ പ്രശ്നങ്ങളുമായി ഓടി നടന്നു പരിഹാരത്തിനു ശ്രമിക്കുമ്പോഴും വേദനകള്‍ ഉള്ളിലെതുക്കി നിറ പുഞ്ചിരിയുമായി സമീപിക്കുന്ന സഹ പ്രവര്‍ത്തകന് ഷാനവാസ് ബാബുവിന്റെ വീട് എന്ന സ്വപനം ഒഐസിസി വെസ്റേണ്‍ റിജിയണല്‍ കമ്മിറ്റി യാഥാര്‍ഥ്യമാകുന്നു.

'സ്നേഹ സദനം' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിട് നിര്‍മിച്ചു നല്‍കുന്നത്. ഇതിലേയ്ക്കുള്ള ആദ്യ വിഹിതം ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗവും സ്ഥാപക നേതാവുമായ ആറുവീട്ടില്‍ അലവി കൈമാറി.

11 വര്‍ഷം മുമ്പ് ഹൌസ് ഡ്രൈവര്‍ വീസയില്‍ ഇവിടെ എത്തിയ ഷാനവാസ് ബാബുവിനു നിരവധി കാരണങ്ങളാല്‍ മുന്ന് പ്രാവിശ്യം സ്പോണ്‍സര്‍ഷിപ്പ് മാറേണ്ടി വന്നു. ഇങ്ങനെ പ്രവാസ ജിവിതത്തിലെ സമ്പാദ്യത്തിന്റെ വലിയ വിഹിതം ഇവിടെ നില്‍ക്കുന്നതിനുവേണ്ടി തന്നെ ചെലവഴിക്കേണ്ട സ്ഥിഥിയാണ് ഉണ്ടായത്. എങ്കിലും മിച്ചം പിടിച്ചു ഉണ്ടാക്കിയ തുക ഉപോയോഗിച്ചും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും പ്രവാസത്തിന്റെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാലു ലക്ഷം രൂപയ്ക്ക് 10 സെന്റ് ഭുമി വാങ്ങി. അതില്‍ ഓലകൊണ്ട് എങ്കിലും ഒരു വിട് ഉണ്ടാക്കി താമസം മാറുന്നതിനുള്ള ആലോചനയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ഹൃദയ സംബന്ധമായ അസുഖം വന്നത്. തുടര്‍ന്ന് ചികിത്സയ്ക്കും ശാസ്ത്ര ക്രിയക്കും ഭിമമായ തുകയാണ് കണ്െടത്തേണ്ടി വന്നത്. ഓട്ടോറിക്ഷ ഓടിച്ചു ഉപജീവന മാര്‍ഗത്തിനു പ്രയാസപ്പെടുന്ന ജേഷ്ടനും ചെറു ജോലികള്‍ ചെയ്തു ജിവിതം തള്ളി നീക്കുന്ന അനുജനും ആവുന്ന വിധത്തിലെല്ലാം സഹായിച്ചു. ലക്ഷ കണക്കിന് രൂപയാണ് മാസങ്ങള് നീണ്ട ചികിത്സയ്ക്ക് വന്നത്. അവസാനം ആകെ യുണ്ടായിരുന്ന 10 സെന്റ് ഭുമിയുടെ പകുതിയും വില്‍ക്കേണ്ടിവന്നു. ഇതിനിടയില്‍ ഇവിടെ പ്രയാസമനുഭാവിക്കുനവരുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഷാനവാസ് ബാബു രംഗത്ത് ഉണ്ടായിരുന്നു. കാലൊടിഞ്ഞു നാട്ടിലെ പോകുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന സുബൈര്‍ മാവൂര് ടിക്കറ്റ് കൊടുക്കുവാനും തുടര്‍ ചികിത്സയ്ക്കും സഹായിച്ചു. നാട്ടിലുള്ള പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹാവിശ്യത്തിനു സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കുവാനും മാരക രോഗങ്ങള്‍ പിടിപെട്ട് കഷ്ടപെടുന്നവര്‍ക്ക് ആവശ്യമായ ധന സഹായം നല്‍കുവാനും എല്ലാവരെയും കണ്ടു സഹയം തേടിയുള്ള ഷാനവാസ് ബാബുവിനെ മുന്‍പന്തിയില്‍ കാണാം.

ഇപ്പോള്‍ ബില്‍ഡിംഗ് സുക്ഷിപ്പുക്കരനായി (ഹാരിസ്) ചെറു ശമ്പളത്തിനു ജോലി ചെയ്യുകയാണ് ജിദ്ദാ കമ്മിറ്റിയുടെ പ്രവര്‍ത്തക സമതി അംഗം കുടിയായ ഷാനവാസ് ബാബു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ ബാബു ഉമ്മയുടെയും ബാപ്പയുടെയും കുടെ മുന്ന് സഹോദരങ്ങളുടെ കുടുംബവും ഒരുമിച്ച് ചെറുവിട്ടിലാണ് താമസിക്കുന്നത്.

ഈ വിഷയം പാണ്ടിക്കാട് മണ്ടലം കോണ്‍ഗ്രസ് പ്രസിഡന്റ് വി. ജലീല്‍ മാസ്റര്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ്് കെ. ടി. എ. മുനീറിനെ അറിയിക്കുകയായിരുന്നു. പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം നല്‍കിയ രോഗവുംപേറി ജിവിതം തള്ളി നിക്കുന്ന ഷാനവാസ് ബാബുവിന് ഈ വീട് യാഥാര്‍ഥ്യമായാല്‍ നാട്ടിലേയ്ക്ക് മടങ്ങി ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് ജിവിക്കണമെന്ന ആഗ്രഹത്തിലാണ്.

ബവാദി ഏരിയ കമ്മിറ്റി അംഗവം കുടിയായ ഷാനവാസ് ബാബുവിനുള്ള സ്നേഹ സദനം എന്ന നിലയ്ക്കുള്ള ആദ്യ വിഹിതം നല്‍കുന്ന ചടങ്ങില്‍ കെ.ടി.എ. മുനീര്, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, റഷീദ് കൊളത്തറ, ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്, ശ്രിജിത്ത് കണ്ണൂര്, ഷറഫുദ്ദീന്‍ കായംകുളം, ഷുക്കൂര്‍ വക്കം, രാജശേഖരന്‍ അഞ്ചല്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, ദോസ്ത് അഷ്റഫ്, വിശ്വനാധന്, സലിം കുട്ടായി, കുഞ്ഞി മുഹമ്മദ് കോടശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഒഐസിസി ശറഫിയ ഏരിയ കമ്മിറ്റി താഹിര്‍ ആമയൂരിന്റെ നേതൃത്വത്തില്‍ നിര്‍ധനയായ മറിയുമ്മയ്ക്ക് വിട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയിലുടെയാണ് സ്നേഹ സദനം പരിപാടിക്ക് തുടക്കം കുറിച്ചത്. ആദ്യ വീടിന്റെ താക്കോല്‍ കൈമാറല്‍ ഉടന്‍ ഉണ്ടാകും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍