ക്രിസ്മസ്-പുതുവത്സര സന്ധ്യ നടത്തി
Wednesday, December 24, 2014 7:40 AM IST
ടൊറന്റോ: ഓര്‍മയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര സന്ധ്യ 2015 ഡിസംബര്‍ 20ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ 11 വരെ മിസിസാഗ ഘശിരീഹി ങ അഹലഃമിറലൃ ടലരീിറമ്യൃ സ്കൂളില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.

ക്രിസ്തുമസ് കരോള്‍ ഗാനാലാപനം, തിരുപിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം, നൃത്തനിര്‍ത്യങ്ങള്‍, കോമഡി സ്കിറ്റുകള്‍, ഗാനമേള എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. സാന്റാക്ളോസിന്റെ സന്ദര്‍ശനം കുട്ടികളില്‍ കൌതുകമുണര്‍ത്തി. ചടങ്ങ് ഓര്‍മ പ്രസിഡന്റ് ലിജോ ചാക്കോ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജിന്‍സ് തോമസ്, അജു ഫിലിപ്പ്, റിന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സ്റുഡന്റ് സ്കോളര്‍ഷിപ്പ് ഓര്‍മ സെക്രട്ടറി ടോം ജെയിംസ്, പൂജ തമ്പി, മെര്‍ലിന്‍ ജെസോ ഏബ്രഹാം എന്നിവര്‍ക്ക് നല്‍കി. അലക്സാണ്ടര്‍ ജോര്‍ജ് കീ സ്ട്രാക്സ് ഇന്റര്‍നാഷണലാണ് സ്കോളര്‍ഷിപ്പിന്റെ സ്പോണ്‍സര്‍.

കലാപരിപാടികള്‍ക്ക് ശിവശങ്കര്‍, സന്തോഷ് മേക്കര, ഷെല്ലി ജോയ്, ജെറിന്‍ നീറ്റുകാട്ട്, ബിജു കിഴക്കെപുറത്ത്, സജി നഞ്ഞിലതല്‍, ഷിനോ തകിടിയേല്‍, ഷിന്‍സ്, ജെസി ലിജോ, ദിവ്യ ലിന്റോ, സിമി സജിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്രിസ്മസ് ഡിന്നറും നടന്നു. മറ്റു മലയാളി സമാജങ്ങളെ പ്രതിനിധീകരിച്ച്, തോമസ് കെ. തോമസ് (ഇങഅ), കുര്യന്‍ പ്രക്കാട്ട് (ആങട) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്