ഫിലാഡല്‍ഫിയ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ഡിസംബര്‍ 28 ന്
Wednesday, December 24, 2014 7:39 AM IST
ഫിലാഡല്‍ഫിയ: ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ

കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് 21 ക്രൈസ്തവ ദേവാലയങ്ങളെ അണിനിരത്തി ഡിസംബര്‍ 13 ന് (ശനി)നടത്തിയ 28-ാമത് ക്രിസ്മസ് ആഘോഷപരിപാടികള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

ഡിസംബര്‍ 28 ന് (ഞായര്‍) വൈകുന്നേരം ഏഴിന് (ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ (751) അരമണിക്കൂര്‍ സമയം ഇതു കാണാവുന്നതാണ്.

29 ന് (തിങ്കള്‍) രാവിലെ 5.30ന് (ഇന്ത്യന്‍ സമയം) ഈ പരിപാടി ഏഷ്യാനെറ്റിന്റെ ഇതേചാനലില്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കുമെന്ന് ഏഷ്യാനെറ്റ് റീജിയണല്‍ മാനേജര്‍ വിന്‍സന്റ് ഇമ്മാനുവല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍