കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി
Wednesday, December 24, 2014 7:37 AM IST
ദമാം: കൊല്ലം ചാത്തന്നൂര്‍ താഴംവടക്ക് പരവൂര്‍ക്കാരന്‍ വിളവീട്ടില്‍ ജി.പി സുരേന്ദ്രന്‍പിള്ള (ബാബു - 52) ഹൃദയാഘാതത്തെതുടര്‍ന്ന് ദമാമില്‍ നിര്യാതനായി.

മുപ്പത് വര്‍ഷത്തോളമായി ദമാം കുഹൈമി മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ജീവനക്കാരനും ചാത്തന്നൂര്‍ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.

ഭാര്യ: ശോഭ, മക്കള്‍: ഗായത്രി, ഗൌതം.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം