റിയാദില്‍ സിആര്‍ഇക്ക് പ്രൌഡോജ്വല തുടക്കം
Wednesday, December 24, 2014 7:36 AM IST
റിയാദ്: എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ളാസുകളില്‍ പഠിക്കുന്ന കൌമാരക്കാരായ വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധവും വ്യക്തിത്വ വികാസവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) ആവിഷ്കരിച്ച തുടര്‍ മതവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.

കണ്ടിന്യൂയിംഗ് റിലിജിയസ് എഡ്യൂക്കേഷന്‍ (സിആര്‍ഇ) എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം റിയാദിലെ മത വിദ്യാഭ്യാസ രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റിയാദ് മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ നിര്‍വഹിച്ചു. ചടങ്ങില്‍ സ്റുഡന്റ്സ് ആന്‍ഡ് എഡ്യുക്കേഷന്‍ വിംഗ് ചെയര്‍മാന്‍ കെ. അബ്ദുള്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. നബീല്‍ പയ്യോളി (മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍ കണ്‍വീനര്‍) ആമുഖ പ്രഭാഷണം നടത്തി. സിആര്‍ഇയെ കുറിച്ചുള്ള വിഷ്വല്‍ പ്രസന്റേഷനും അവതരിപ്പിച്ചു. പി.വി. അബ്ദുറഹ്മാന്‍ (ചെയര്‍മാന്‍, ഹുദാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റിറ്റ്യൂഷന്‍സ്), ഉബൈദ് എടവണ്ണ (റിയാദ് മീഡിയ ഫോറം) ആശംസാ പ്രസംഗം നടത്തി. എന്‍ജിനിയര്‍ മുഹമ്മദ് റഫീഖ് (ചെയര്‍മാന്‍, നിച്ച് ഓഫ് ട്രൂത്ത് റിയാദ്), ഉമര്‍ ഷരീഫ് (ഓര്‍ഗനൈസിംഗ് കണ്‍വീനര്‍, ആര്‍ഐസിസി) പ്രസീഡിയം നിയന്ത്രിച്ചു. ടി.എം. അഹമ്മദ് കോയ (സിറ്റി ഫ്ളവര്‍), അക്ബര്‍ വേങ്ങാട്ട് (ഷിഫ അല്‍ജസീറ) ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി (ഇസ്ലാം ഹൌസ്) എന്നിവര്‍ പങ്കെടുത്തു.

പ്രവാസ കൌമാരം: ധാര്‍മിക സാമൂഹിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ. എം.കെ. അബ്ദുസത്താര്‍ (സൈക്കോളജിക്കല്‍ കൌണ്‍സിലര്‍, മഡാക്ക്) ഉദ്ഘാടനം ചെയ്തു. വി.പി. നൌഫല്‍ മദീനി (അക്കാഡമിക് ചെയര്‍മാന്‍, സിആര്‍ഇ) വിഷയാവതരണം നടത്തി. എസ്.വി. അര്‍ഷുല്‍ അഹമദ് (കെഎംസിസി), പി.പി. അബ്ദുള്‍ അസീസ് (എംഎസ്എസ്), അബ്ദുള്‍ ജബാര്‍ (സിജി) എന്നിവര്‍ പ്രസംഗിച്ചു. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം മോഡറേറ്ററായിരുന്നു. മുബാറക് സലഫി (ഷിഫ ദഅവ സെന്റര്‍) ഉദ്ബോധന പ്രസംഗം നടത്തി. ഫൈസല്‍ കൊച്ചി സ്വാഗതവും ശാനിദ് കോഴിക്കോട് നന്ദിയും പറഞ്ഞു. ശനോജ് അരീക്കോട്, ഹാരിസ് തൃശൂര്‍, ഷമീര്‍ കല്ലായി, യാസര്‍ അരക്കിണര്‍, ശാകിര്‍ വള്ളിക്കാപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.