പത്രസ്വാതന്ത്യ്രം: അറബ് മേഖലയില്‍ കുവൈറ്റ് മുന്നില്‍
Tuesday, December 23, 2014 6:44 AM IST
കുവൈറ്റ്: മാധ്യമ സ്വാതന്ത്യ്രത്തില്‍ അറബ് മേഖലയില്‍ കുവൈറ്റിന് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര തലത്തില്‍ 13 പോയിന്റ് പിന്നിലേക്ക് പോയെങ്കിലും അറബ് മേഖലയില്‍ ഇതരരാജ്യങ്ങളെ കടത്തിവെട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തുവാന്‍ കുവൈറ്റിന് സാധിച്ചു.

മാധ്യമ സ്വാതന്ത്യ്രത്തില്‍ കഴിഞ്ഞകാലങ്ങളില്‍ മുന്നിലായിരുന്ന ഇറാന്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങളെയെല്ലാം കടത്തിവെട്ടിയാണ് കുവൈറ്റ് ഇക്കുറി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ഇക്കാര്യത്തില്‍ മിഡില്‍ഈസ്റ് രാജ്യങ്ങളും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ചില യൂറോപ്യന്‍ രാജ്യങ്ങളും കുവൈറ്റിന്റെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാധ്യമ സ്വാതന്ത്യ്രത്തിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര കണക്കുകള്‍ പ്രകാരം കുവൈറ്റിന്റെ സ്ഥാനം 91 ആണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍