നവയുഗം അല്‍കോബാര്‍ മേഖലാ അംഗത്വവിതരണത്തിന് തുടക്കമായി
Tuesday, December 16, 2014 10:37 AM IST
അല്‍കോബാര്‍: നവയുഗം അല്‍കോബാര്‍ മേഖലാ 2015 ലെ അംഗത്വവിതരണം ആരംഭിച്ചു. അല്‍കോബാര്‍ മേഖലാ പി.വി. പ്രഭാകരന്‍ അംഗത്വ ഫോം അഖില്‍ വിപിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മേഖലാ പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സുബിവര്‍മ പണിക്കര്‍ സ്വാഗതവും പ്രിജി കൊല്ലം നന്ദിയും പറഞ്ഞു. ദാസന്‍, രാജേഷ്, അനില്‍കുമാര്‍, ശ്യാംകുമാര്‍, ശിബുകുമാര്‍ തിരുവനന്തപുരം, അനസ് കണിയാപുരം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം