ഗള്‍ഫില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതായി സൂചന
Monday, December 15, 2014 7:32 AM IST
ആലപ്പുഴ: ഗള്‍ഫില്‍നിന്നും അവധിക്കെത്തിയ ആലപ്പുഴ സ്വദേശിയായ യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതായി സൂചന. കഴിഞ്ഞദിവസം വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ അവിടെവച്ചു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു പറയുന്നു.

യുവാവ് ഗള്‍ഫില്‍ കോടിക്കണക്കിനുരൂപയുടെ തട്ടിപ്പുനടത്തിയതിനുശേഷമാണ് നാട്ടിലേയ്ക്കു യാത്രതിരിച്ചതെന്നാണ് പറയപ്പെടുന്നത്. നാട്ടില്‍ യുവാവിന്റെ കുടുംബത്തിനു കണക്കില്‍കവിഞ്ഞ സ്വത്തുക്കളുണ്െടന്നും ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ടു പോലീസില്‍ പരാതി നല്കാന്‍ തയാറാകാതെ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും യുവാവിനെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും പറയുന്നു. മലപ്പുറത്ത്ു നിന്നെത്തിയ ക്വട്ടേഷന്‍സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നു പറയുന്നു.