സൌദിയിലെ എന്‍ജിനിയര്‍മാരില്‍ വ്യാജന്മാരുണ്ടെന്ന് കണ്ടെത്തി
Saturday, December 13, 2014 10:24 AM IST
ദമാം: സൌദിയിലെ എന്‍ജിനിയര്‍മാരില്‍ 1700 വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ കണ്െടത്തിയതായി എന്‍ജിനിയറിംഗ് കൌണ്‍സില്‍ അറിയിച്ചിരുന്നു. എന്‍ജിനിയര്‍ മേഖലയില്‍ വ്യാജന്‍മാരെ കണ്െടത്തിയതോടെ 2010 മുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ കണ്െടത്തുന്നതിന് കൌണ്‍സില്‍ ശ്രമം തുടങ്ങിയത്.

കഴിഞ്ഞ മുന്ന് മാസത്തിനിടെ മാത്രം 157 വ്യജ സര്‍ട്ടിഫിക്കറ്റുകാരെ കണ്െടത്തിയതായി സൌദി എന്‍ജിനിയറിംഗ് കൌണ്‍സില്‍ തലവന്‍ ഹമദ് അല്‍ഷഖാവി അറിയിച്ചു. വ്യാജ എന്‍ജിനിയര്‍മാരുടെ വിവരങ്ങള്‍ കൌണ്‍സില്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമം ഫാമിലി വീസക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇസ്തിഖ്ദാമിലും വിദേശ മന്ത്രാലയത്തിലും സമീപിച്ച മലയാളി ജയിലിലായി. രണ്ടു വര്‍ഷത്തിനാണ് ഇയാളെ ശിക്ഷിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം