പേഴ്സും രേഖകളും നഷ്ട്ടപെട്ട ബംഗാളിക്കു തുണയായി സൌദി പൌരനും ജുബൈല്‍ ഒഐസിസി പ്രസിഡന്റും
Monday, December 8, 2014 8:44 AM IST
ജുബൈല്‍: പേഴ്സും രേഖകളും നഷ്ട്ടപ്പെട്ട ബംഗാളിക്കു തിരിച്ചേല്‍പ്പിച്ച് സൌദി പൌരന്‍ അബ്ദുല്‍ ലത്തീഫ് ഹസന്‍ അല്‍ ബുഅയ്നൈനും ജുബൈല്‍ ഒഐസിസി പ്രസിഡന്റ് ചന്ദ്രന്‍ കല്ലടയും മാതൃകയായി.

ബംഗാള്‍ സ്വദേശി ആയ റെഡ്കോ കമ്പനിയില്‍ ജോലി നോക്കുന്ന ഇസ്മയില്‍ അബ്ദുള്‍ രഹീമിന്റെ ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ്, എടിഎം കാര്‍ഡ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ്, അയ്യായിരം റിയാല്‍ എന്നിവ അടങ്ങുന്ന പേഴ്സ് സൌദി പൌരനു ലഭിക്കുകയും അദ്ദേഹം ജുബൈല്‍ ഒഐസിസി പ്രസിഡന്റ് ചന്ദ്രന്‍ കല്ലടയെയും അംഗം ഹുസൈന്‍ ഓച്ചിറയെയും ബന്ധപ്പെടുകയും ചെയ്തു. ബംഗാളി പൌരനെ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ചന്ദ്രന്‍ കല്ലടയും ഹുസൈന്‍ ഓച്ചിറയും അല്‍ സാമില്‍ മണി എക്സ്ചേഞ്ച് വഴി മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ബംഗാളി പൌരനെ ബന്ധപെട്ട ശേഷം സൌദി പൌരന്‍ അബ്ദുള്‍ ലത്തീഫ് ഹസന്‍ അല്‍ ബുഅയ്നൈനും ജുബൈല്‍ ഒഐസിസി പ്രസിഡന്റ് ചന്ദ്രന്‍ കല്ലടയും അദ്ദേഹം താമസിക്കുന്ന ക്യാമ്പിലെത്തി പേഴ്സും രേഖകളും കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം