കര്‍ണാടക കള്‍ച്ചറല്‍ ഫൌണ്േടഷന്‍ നബിദിന സമ്മേളനം ഡിസംബര്‍ അഞ്ചിന്
Thursday, December 4, 2014 9:50 AM IST
കുവൈറ്റ് : കുവൈറ്റില്‍ നബിദിനസമ്മേളനം സംഘടിപ്പിക്കുന്നു. കര്‍ണാടക കള്‍ച്ചറല്‍ ഫൌണ്േടഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടത്തുന്നത്.

വെള്ളി അബാസിയ മറിനാ ഹാളില്‍ വൈകിട്ട് 5.30നാണ് സമ്മേളനം. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍, ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയിദ് ഖലീല്‍ ബുഖാരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കുവൈറ്റ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള പണ്ഡിതരും പങ്കെടുക്കുമെന്നു ചെയര്‍മാന്‍ ഉമര്‍ സുഹരി, പ്രസിഡന്റ് ഹബീബ് കോയ, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അലി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍