20 ഡോളറിന് അഞ്ചു മിനിട്ടിനുളളില്‍ ലഭിച്ചത് 14 മില്യണ്‍ ഡോളര്‍
Tuesday, December 2, 2014 10:45 AM IST
ലാസ്വേഗാസ്: മെഗാ ബക്സ് സ്ളോട്ട് മെഷീനില്‍ 20 ഡോളര്‍ നിക്ഷേപിച്ചയാള്‍ക്ക് അഞ്ചു മിനിറ്റിനുളളില്‍ 14 മില്യണ്‍ ഡോളറിന്റെ സമ്മാനം. ഡിസംബര്‍ ഒന്നിന് (തിങ്കള്‍) രാവിലെയാണു സംഭവം. എന്നാല്‍ ഈ ഭാഗ്യവാന്‍ പേരു വെളിപ്പെടുത്താന്‍ തയാറല്ല.

റംപാര്‍ട്ടില്‍ താമസിക്കുന്ന ലോട്ടറി വിന്നര്‍ ലഭിച്ച മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. റംപാര്‍ട്ട് കാസിനൊ പ്രതിനിധി ജനിഫര്‍ സ്മിത്ത് വെളിപ്പെടുത്തിയതാണ് ഈ വിവരം.

ഒരു ചെറിയ ആഗ്രഹം കൂടി അദ്ദേഹത്തിനുണ്ട് ഇപ്പോള്‍ ഞായറാഴ്ച ആരാധന നടത്തുന്നതു ഒരു ഹൈസ്കൂള്‍ ജിംനേഷ്യത്തിലാണ്. സ്ഥിരമായി ഒരു ആരാധനാലയം നിര്‍മിക്കുന്നതിനുളള തുക ഇതില്‍ നിന്നും നല്‍കണം. സമ്മാനമായ ലഭിച്ച 14 മില്യണ്‍ ഡോളറില്‍ നിന്ന് ഒരു പെനി പോലും എനിക്കാവശ്യമില്ലെന്ന് വിന്നര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍