കരാറിലേര്‍പെട്ട കമ്പനി പ്രതിസന്ധിയിലായാല്‍ പുതിയ കമ്പനിയിലേക്കു മാറാന്‍ മന്ത്രിസഭാ അനുമതി
Tuesday, December 2, 2014 6:21 AM IST
ദമാം: വിവിധ പദ്ധതികളുടെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുകയോ മുടങ്ങുകയോ ചെയ്യുന്ന കോണ്‍ട്രാക്റ്റിംഗ് കമ്പനികളിലെ ടെക്നിഷ്യന്മാര്‍, സുപ്പര്‍ വൈസര്‍മാര്‍, മറ്റിതര തൊഴിലാളികള്‍ തുടങ്ങിയവരെ പുതുതായി കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലേക്കു മാറുന്നതിന് സൌദി മന്ത്രിസഭാ അംഗീകാരം നല്‍കി. ഈ ഘട്ടിത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു വരുന്ന ഫീസ് ഗവര്‍മെന്റ് വഹിക്കാന്‍ കീരീടവകാശി സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സൌദി സ്വദേശികളായ ജീവനക്കാര്‍ക്കും പുതിയ കമ്പനിയിലേക്ക് സേവന മാറ്റം നടത്താവുന്നതാണ് എന്നാല്‍ പ്രതിസന്ദിയിലായ പഴയ കമ്പനിയുടെ അനുമതിവേണം. ഇങ്ങിനെ മാറുന്ന ഘട്ടത്തില്‍ പഴയ കമ്പനയില്‍ ലഭിച്ചതില്‍ നിന്നു കുറയാത്തവേതനനും മറ്റു ആനുകൂല്യങ്ങളും സ്വദേശികള്‍ക്ക് പുതിയ കമ്പനി നല്‍കണമെന്നു മന്ത്രി സഭാ പാസ്സാക്കിയ നിയമത്തില്‍ പറയുന്നു.

ഗവണ്‍മെന്റ് ആശുപത്രികളും മറ്റിതരസ്ഥാപനങ്ങളുടേയും മെയിന്റന്‍സ് ജോലികളും മറ്റിതര ജോലികളും കരാറേറ്റെടുത്ത പല കമ്പനികളും തൊഴിലാളികള്‍ക്കു യഥാസമയം ശമ്പളം കൊടുക്കാന്‍ കഴിയാതേയും മറ്റും പ്രതിസന്ധിയിലാവുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ക്കു കരാറിലേര്‍പ്പെടുന്ന പുതിയ കമ്പനികള്‍ക്കു മാറാന്‍ പുതിയ നിയമത്തിലൂടെ പ്രയാസ രഹിതമായി മാറാന്‍ കഴിയും.

വെള്ളത്തിന്റ വില വര്‍ധിപ്പിക്കാനും, പാര്‍പ്പിടങ്ങള്‍ ഒഴികെയുള്ള വ്യവസായ ശാലകള്‍, കച്ചവടസ്ഥാപനങ്ങള് ഒഴിവാക്കുന്നതിനുള്ള തൂടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം ഒഴിവാക്കുന്നതിനുള്ള സേവന തുക വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. എന്നാല്‍ വര്‍ദ്ധനവ് ഒരു വര്‍ഷത്തിനു ശേഷമേപാടുള്ളു വെന്നു മന്ത്രിസഭാ നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം