ബഖാലകളില്‍ സ്വദേശിവത്കരണ പദ്ധതി ഉടന്‍; പദ്ധതി ഉപഭോകൃത സമിതികളുടെ സഹായത്തോടെ
Monday, December 1, 2014 10:05 AM IST
ദമാം: പച്ചക്കറി മാര്‍ക്കറ്റിലെ സ്വദേശി വത്കരണം വിജയം കണ്ടത് പ്രചോദനമായി രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ (ബഖാലകളില്‍) സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നതിനു തൊഴില്‍ മന്ത്രലായം തയാറെടുപ്പുകള്‍ തുടങ്ങി.

രാജ്യത്തെങ്ങുമുള്ള ചില്ലറ വില്‍പ്പന ശാലകളായ ബഖാലകളില്‍ സ്വദേശികള്‍ക്കു കുടുതല്‍ തൊഴില്‍ സാധ്യതകളുണ്െടന്നാണ് മന്ത്രാലയത്തിന്റെ കണ്െടത്തല്‍. ജിദ്ദാ പച്ചക്കറി മാര്‍ക്കറ്റില്‍ സൌദ് വത്കരണ സമിയുടെ സഹായത്താല്‍ സ്വദേശി വത്കരണം നടപ്പാക്കിയ മാതൃകയില്‍ അതത് മേഖലകളിലുള്ള സൌദി വത്കരണ സമിതിയുടെ സഹായത്താല്‍ സ്വദേശി വത്കരണം നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൌദി തൊഴില്‍ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബകാലകളില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിന് പ്രാദേശിക തലങ്ങളിലുള്ള ഉപഭോകൃത സമിതകളുടെ സഹായവും തേടാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൌദിയില്‍ വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ബഖാലകള്‍ പലതും ബിനാമി ബിസിനസായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്െടത്തിയിട്ടുണ്ട്. ബിനാമി ബിസിനസ് രംഗം അവസാനിപ്പിക്കാന്‍ നേരത്തെ മന്ത്രിസഭാ വാണിജ്യ വ്യവസായ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു. മറ്റു വകുപ്പുകളോടും ഇതിനാവശ്യമായ സഹായം നല്‍കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ബഖാലകളില്‍ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൌദിയിലെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപഭോകൃത സമിതികള്‍ രൂപീകരിക്കാന്‍ സൌദി സാമൂഹ്യ, വ്യവസായ മന്ത്രലായത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോകൃത സമിതികളുടേയും സാമൂഹ്യ, സംഘടനകളുടേയും സഹകരണത്തോടെ ഓരോ പ്രദേശങ്ങളിലും സുപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെടും. ചില ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനികളോടും സ്വദേശി യുവാക്കള്‍ക്കായി ബഖാലകള്‍ തുറക്കാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം