കായംകുളം സ്വദേശിനി സിനി നിര്യാതയായി
Thursday, November 27, 2014 8:04 AM IST
അബുദാബി: അബുദാബിയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്കു മടങ്ങിയ കായംകുളം സ്വദേശിനി സിനി (37) നിര്യാതയായി. സംസ്കാരം നവംബര്‍ 28ന് (വെള്ളി) കായംകുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍.

ഭര്‍ത്താവ് ബിനു പി. ജോണ്‍. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നു.

മക്കള്‍: വര്‍ഷ, ജോര്‍ജി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള