സയന്‍സ് ഇന്ത്യ ഫോറം ഖത്തര്‍ ശാസ്ത്ര പ്രതിഭ, ശാസ്ത്രയാന്‍ മത്സരം സംഘടിപ്പിച്ചു
Monday, November 24, 2014 7:30 AM IST
ദോഹ: സയന്‍സ് ഇന്ത്യ ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രപ്രതിഭ, ശാസ്ത്രയാന്‍ മത്സരം സംഘടിപ്പിച്ചു. നവംബര്‍ 21ന് (വെള്ളി) ബിര്‍ള പബ്ളിക് സ്കൂളാണ് മത്സരം നടത്തിയത്.

എണ്ണൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രമുഖ ശാസ്ത്രഞ്ജനും ഇന്ത്യന്‍ എയ്റനോട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റുമായ ഡോ. വി.കെ സരസ്വദ് മുഖ്യാതിഥിയായിരുന്നു. സയന്‍സ് ഇന്ത്യ ഫോറം ഖത്തര്‍ ചെയര്‍മാന്‍ മാനോജ് പിള്ള സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ എംസബി മാധ്യമ, വിദ്യാഭ്യാസ സെക്രട്ടറി ദിനേശ് ഉദൈന്‍, ബിര്‍ള പബ്ളിക് സ്കൂള്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, സീനു പിള്ള, പി.എസ് ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ശാസ്ത്രഞ്ജര്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവരുടെ ലേഖനങ്ങള്‍ അടങ്ങിയ സുവനീയര്‍ പ്രകാശനം ചെയ്തു. ഡോ. ഡി.കെ വര്‍മ്മ നന്ദി പറഞ്ഞു.

ചടങ്ങുകളോടനുബന്ധിച്ച് വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി ഡോ. വി.കെ സരസ്വദ് ആശയവിനിമയം നടത്തി. ശ്രീദേവി അനന്തകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

മത്സരത്തില്‍ കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ശാസ്ത്രപ്രതിഭാ പട്ടം കരസ്ഥമാക്കി. ശാസ്ത്രയാന്‍ പട്ടം സീനിയര്‍ വിഭാഗത്തില്‍ ബിര്‍ള പബ്ളിക് സ്കൂള്‍ കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ ഭവന്‍ പബ്ളിക് സ്കൂളും ശാസ്ത്രനികേതന്‍ ഇന്ത്യന്‍ സ്കൂളും സംയുക്ത ജേതാക്കളായി. പരിപാടിയില്‍ ശ്വേത ഭരത്ദ്വാജ് അവതാരകയായിരുന്നു.