കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ ഫഹാഹീല്‍ മേഘലക്ക് പുതിയ ഭാരവാഹികള്‍
Monday, November 24, 2014 7:07 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ ഫഹഹീല്‍ മേഘല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ആബിദ് അലവി അല്‍ ഖാസിമി (പ്രസിഡന്റ്), ഇസ്മയില്‍ പയ്യന്നൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുസലാം പെരുവള്ളൂര്‍ (ട്രഷറര്‍).

അബ്ദുസലാം മുസ്ലിയാര്‍, സി.കെ ഉബൈദ്, അബ്ദുള്‍ ബഷീര്‍, അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സുബൈര്‍ ചെറുവത്തൂര്‍, ഫൈസല്‍ ചെനെത്ത്, സൈനുദ്ദീന്‍ കല്ലൂരവി, റഷീദ് മസ്താന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

10 കേന്ദ്ര കൌണ്‍സിലര്‍മാരും 5 വിംഗ് കണ്‍വീനര്‍മാരും 14 വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാര്‍ അടക്കം 41 അംഗ ഭാരവാഹികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇസ്മയില്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു, ഗഫൂര്‍ ഫൈസി സ്വാഗതവും ഇസ്മയില്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍