ദേശീയ സ്കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടിക്ക് സ്വര്‍ണമെഡല്‍
Friday, November 21, 2014 5:35 AM IST
പൂനെ: പൂനെയില്‍ നടന്ന ഐ.എസ്.സി/ഐ.സി.എസ്. 2014- 15 ദേശീയ സ്കൂള്‍ കായികമേളയില്‍ ഹൈജംപ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവല്ല കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.

തൃശൂരില്‍ നടന്ന എ.എസ്.സി/ഐ.സി.എസ്. 2014- 15 സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹൈജംപില്‍ സ്വര്‍ണ്ണമെഡലും, ട്രിപ്പിള്‍ ജംപില്‍ വെങ്കലവും, സ്കൂള്‍ കായികതലത്തില്‍ ഹൈജംപിലും ട്രിപ്പിള്‍ ജംപിലും വെള്ളിയും ലഭിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രവാസി മലയാളി വെണ്ണിക്കുളം നീറുമാങ്കല്‍ മോട്ടി ജോര്‍ജിന്റേയും, സജിനിയുടേയും മകളാണ് അലിറ്റ. സഹോദരന്‍ ആല്‍ബിന്‍ എ.സി.സി.എ വിദ്യാര്‍ത്ഥിയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം