ഡോ. മാത്യു സി. എല്‍ദോ നിര്യാതനായി
Thursday, November 20, 2014 5:43 AM IST
എഡ്മണ്ടന്‍, ആല്‍ബെട്ര (കാനഡ): ചീരകത്തോട്ടത്തില്‍ ഡോ (പ്രൊഫ) മാത്യു സി. എല്‍ദോ (69) നവംബര്‍ 16-ന് പുലര്‍ച്ചെ 3.25-ന് നിര്യാതനായി. കാനഡയിലെ യുണിവേഴ്സിറ്റി ഓഫ് ആല്‍ബെട്രായിലെ മെഡിക്കല്‍ സ്കൂളില്‍ പ്രഫസറായും, ആല്‍ബട്രാ ഹോസ്പിറ്റലില്‍ ഡോക്ടറായും കഴിഞ്ഞ മുപ്പത് വര്‍ഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എല്‍ദോ കാഡനയിലെ എഡ്മണ്ടനില്‍ (ആല്‍ബട്രാ) സ്ഥിരതാമസമായിരുന്നു.

ഭാര്യ: വത്സ എല്‍ദോ കുറുപ്പംപടി/പെരുമ്പാവൂര്‍ മറ്റമന കുടുംബാംഗമാണ്. മക്കള്‍: ഡോ. സ്മിത (എഡ്മണ്ടന്‍), ഡോ. ടോബി (ന്യൂറോളജിസ്റ്, ഹൂസ്റണ്‍). മരുമക്കള്‍: രവി ഠാക്കൂര്‍ (എഡ്മണ്ടന്‍), ഡോ. സൈറാ ടോബി (ഹൂസ്റണ്‍). സഹോദരങ്ങള്‍: സി.എം. വര്‍ഗീസ്, മത്തായി, അന്നമ്മ, മേരി (എല്ലാവരും ഇന്ത്യയില്‍).

എ.കെ.എം.ജിയുടെ ലൈഫ് ടൈം മെമ്പറായ ഡോ. എല്‍ദോ വാന്‍കൂവര്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചതിനു പുറമെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് എഡ്ണ്ടന്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എഡ്മണ്ടന്റെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാള്‍കൂടിയാണ്.

നവംബര്‍ 21-ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ എഡ്മണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പൊതു ദര്‍ശനം നടക്കും. (15603 99 അ്ല ചണ, ഋറാീിീി അആ ഠ5ജ ഛഖ2. ജവ:780 484 7997). ഫ്യൂണറല്‍ സര്‍വീസ്് നവംബര്‍ 22-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ എഡ്മണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

റവ ഫാ. പൌലോസ് ടി. പീറ്റര്‍, ജോര്‍ജ് പീറ്റര്‍ , റവ.ഫാ. ആകാശ് സി. പോള്‍ , സി.കെ. പോള്‍, ലാലു കുര്യാക്കോസ്, സാജു പൌലോസ് , മാത്യൂസ് ചീരകത്തോട്ടം (ന്യൂയോര്‍ക്ക്), ബെന്‍ എം. പോള്‍, ആല്‍ബര്‍ട്ട് ഏബ്രഹാം , ഡോ. റെജി വര്‍ഗീസ് , പോള്‍ കുര്യാക്കോസ് , മറീന റോയ് , സജി മാത്യു, എല്‍ദോ ജോസ്, പോള്‍, ബെന്നി, ഡോ ഡി. ബാബു പോള്‍ ഐ.എ.എസ്, കെ. റോയി പോള്‍ ഐ.എ.എസ് എന്നിവര്‍ അടുത്ത ബന്ധുക്കളാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം