ക്നാനായ നൈറ്റ് ആഘോഷങ്ങള്‍ ആകര്‍ഷകമായി
Wednesday, November 19, 2014 8:47 AM IST
ഹൂസ്റണ്‍: ക്നാനായ ഫ്രന്റ്സ് ഓഫ് ഹൂസ്റണ്‍ എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഹൂസ്റണിലെ എല്ലാ ക്നാനായ യാക്കോബായ സഭാംഗങ്ങളേയും ഉള്‍ക്കൊള്ളിച്ച് ഒക്ടോബര്‍ 17 ന് (വെള്ളി) സെന്റ് തോമസ് കാത്തലിക് സെന്റര്‍, സ്റാഫോര്‍ഡില്‍ നടന്ന ക്നാനായ നൈറ്റ് വന്‍വിജയമായി.

ഹൂസ്റണില്‍ ആദ്യമായാണ് ക്നാനായ യാക്കോബാ സഭയുടെ ഇങ്ങനെയുള്ള ഒരു സംഗമം നടത്തപ്പെടുന്നത്. വൈകിട്ട് 6.30 ഓടെ ആരംഭിച്ച പരിപാടി ക്നാനായ സീനിയേഴ്സിന്റെ പ്രതിനിധികളും ക്നാനായ ഫ്രന്റ്സ് ഓഫ് ഹൂസ്റണിന്റെ ഭാരവാഹികളുമായ സാം ചാക്കോ, സുരേഷ് ഏബ്രഹാം, തോമസ് വൈക്കത്തുശേരില്‍, ബിജു കുര്യന്‍, ബേബി ജോണ്‍, റോണി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. റോണി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഷീബ, ടിയ, ഷൈനി, ടിനു, സുബി, ജോണാ, അക്സാ, അലിയാ, അരുണ്‍, എബി കുറ്റിയില്‍, എറിന്‍, മരിയ, റോയി, സൂസന്‍ തേക്കും മൂട്ടില്‍, മീര, റോണി, ലെകക്കസിയ, റൂബന്‍, അഖില എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഈ സംഗമത്തിന് മാറ്റ് കൂട്ടി. ബിജു സുരേഷ്, വി.എസ്. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കിച്ചന്‍ നൃത്തം സദസിനെ ഇളക്കിമറിച്ചു.

പരിപാടിയില്‍ പങ്കെടുത്ത എല്ലാ ദമ്പതികളേയും ഉള്‍ക്കൊള്ളിച്ചു നടത്തിയ കപ്പിള്‍ ഡാന്‍സ് ഒരു വ്യത്യസ്ത അനുഭൂതി ഉളവാക്കി. സുബിന്‍ ചാക്കോയും ജാന്‍സി ജേക്കബും അവതാരകര്‍ ആയിരുന്നു. അമേരിക്കയുടെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇതില്‍ ആളുകള്‍ പങ്കെടുത്തു. തോമസ് വൈക്കത്തുശേരില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറും നടത്തി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്