ഓര്‍മയുടെ 'കളിമുറ്റം 2014' കൊച്ചുകുട്ടുകാര്‍ക്ക് വേറിട്ടനുഭവമേകി
Tuesday, November 18, 2014 7:17 AM IST
ദമാം: ശിശുദിനത്തോടനുബന്ധിച്ച് റഹീമയിലെ മലയാളി കൂട്ടായ്മയായ ഓര്‍മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കളിമുറ്റം 2014 ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന് ആരംഭിച്ച ശില്‍പ്പശാല പ്രശസ്ത സാഹിത്യകാരന്‍ പി.ജെ.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പ്രസിഡന്റ് അഷറഷ് നൈതല്ലൂര്‍ അധൃക്ഷത വഹിച്ചു. ശില്‍പ്പശാലാ കണ്‍വീനര്‍ അനില്‍കുമാര്‍ ജി. സ്വാഗതവും ജയന്‍ മെഴുവേലി, എം.കെ. ജയക്യഷ്ണന്‍ മാഷ്, സന്ധ്യാ അനില്‍ എന്നിവര്‍ ആശംസയും കബീര്‍ കോടത്തൂര്‍ നന്ദിയും പറഞ്ഞു.

പുത്തന്‍ അറിവുകളിലൂടെ പുതിയ കാലത്തിന്റെ ശില്‍പ്പികളായി മാറാന്‍ കുട്ടികളെ അനുവദിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.ജെ.ജെ. ആന്റണി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനക്ഷമതകള്‍ പരിപോഷിപ്പിക്കുന്നതിനും പരിശീലി പ്പിക്കുന്നതിനും ആവശ്യമായ വിവിധ പരിപാടികളില്‍ അധിഷ്ടിതമായ ശില്‍പ്പശാലയില്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പരിശീലകരായ സന്ധ്യാ അനില്‍. മഞ്ജു ജേക്കബ,് സിജി സാബു, കെ.ആര്‍. രജീഷ്, എം.കെ. ജയകൃഷ്ണന്‍ മാഷ് എന്നിവര്‍ പങ്കെടുത്തു. കഥയും കവിതയും പാട്ടുമായെത്തിയ സന്ധ്യാ ടീച്ചറിന്റെയും കണക്കിലെ കുസൃതിയുമായി എത്തിയ മഞ്ജൂ ടീച്ചറിന്റെയും ചിത്രരചനയുടെ ആദ്യാക്ഷരവുമായി എത്തിയ സിജി സാബു രജീഷും കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവം കാഴ്ചവച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരികള്‍ ശില്‍പ്പശാലക്ക് മികവേകി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനവും നല്‍കി.

ശില്‍പ്പശാല ഒരു വന്‍വിജയമാക്കുവാന്‍ ഉണ്ണി കെ.നായര്‍, അജി പ്രമാടം, അഭിലാഷ്, ദിലീപ്, സാജു സെബാസ്റ്യന്‍, നബീല്‍ നൈതല്ലൂര്‍, ശശീന്ദ്രന്‍, വേണുകുമാര്‍, സഫീര്‍, പി.എ.എം. സാദിക്ക്, അസിസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എം. പ്രസാദിന്റെ നന്ദി പ്രകാശത്തിനുശേഷം ദേശീയ ഗാനാലാപനത്തോടെ കളിമുറ്റം 2014 സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം