'മതേതരത്തിലൂടെ മാത്രമേ ഇന്ത്യക്ക് വിജയിക്കാന്‍ കഴിയൂ'
Tuesday, November 18, 2014 7:15 AM IST
ജിദ്ദ: മതേതര കാഴ്ചപ്പാടിലൂടെ മാത്രമേ ഇന്ത്യയുടെ നാനോന്മുഖ വികസനത്തിനും പുരോഗതിക്കും സാഹചര്യമൊരുക്കാന്‍ കഴിയുകയുള്ളു എന്നും നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം ഇന്ത്യയിലല്ലാതെ മറ്റെവിടെയും പ്രാവര്‍ത്തികമല്ലെന്നും അതിന് കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണെന്നും ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിലെ പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

സംഗമത്തില്‍ പ്രസിഡന്റ് തോമസ് വൈദ്യന്‍ അധ്യക്ഷത വഹിച്ചു. സംഗമം ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡിന്റെ വിതരണോദ്ഘാടനം ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ്, തോമസ് വൈദ്യന്‍ എന്നിവര്‍ ജോര്‍ജ് കുട്ടി, ജിനു വിജയ് എന്നിവര്‍ക്കു നല്‍കി നിര്‍വഹിച്ചു.

പുതിയ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് രാജശേഖരന്‍ അഞ്ചല്‍ അബ്ദുള്‍ വഹാബിന് നല്‍കി നിര്‍വഹിച്ചു.

സംഗമത്തില്‍ സാക്കിര്‍ ഹുസൈന്‍ എടവണ്ണ, റഷീദ് കൊളത്തറ, നൌഷാദ് അടൂര്‍, ഷറഫുദ്ദീന്‍ കായംകുളം, ഇസ്മായില്‍ നീരാട്, അബ്ദുള്‍ റഹീം ഇസ്മായില്‍, ഷുക്കൂര്‍ വക്കം, അലി തെക്കിന്തോട്, ശ്രീജിത്ത് കണ്ണൂര്‍, റിയാസ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം പോരുവഴി സ്വാഗതവും സനോഫര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍